വീക്ഷണഗോപുരം ബ്ലോഗിന്റെ ഉദ്ദേശ്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തിന്റെ ഭരണത്തിനുവേണ്ടി പ്രവര്‍ത്തിയ്ക്കുകയെന്നതാണ്. ദൂരെനിന്നു് കാര്യങ്ങൾ നിരീക്ഷിക്കാൻ പുരാതനകാലങ്ങളിൽ വീക്ഷണഗോപുരങ്ങൾ(കാവൽഗോപുരങ്ങൾ) സഹായിച്ചിരുന്നതുപോലെ വീക്ഷണഗോപുരം വേദപുസ്തക വചനങ്ങളുടെ വെളിച്ചത്തിലും ദൈവരാജ്യ വീക്ഷണത്തിലും ലോകസംഭവങ്ങളെ തിരിച്ചറിയാൻ സഹായിയ്ക്കുന്നു. യഥാർഥ ദൈവനീതി എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്താല്‍ ഇത് ആളുകളെ ആശ്വസിപ്പിക്കുന്നു. നമുക്കു് നിത്യജീവൻ ലഭിയ്ക്കുന്നതിനായി ക്രൂശിലേറ്റപ്പെട്ടു് മരിച്ചു് ഉയര്‍ത്തെഴുന്നേറ്റവനും ദൈവരാജ്യത്തിന്റെ അധിപനായി വാഴ്ചനടത്തുന്നവനുമായ യീശോ മിശിഹായിലുള്ള വിശ്വാസം ഇത് ഊട്ടിയുറപ്പിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി പെന്തകൊസ്ത നാളില്‍ സ്ഥാപിതമായ കാതോലികവും ശ്ലൈഹികവുമായ ഏക വിശുദ്ധസഭയെ ശക്തിപ്പെടുത്തുവാന്‍ ഇത് പ്രതിജ്ഞാബദ്ധമാണു്.
നിക്കൊദേമൊസ്
നിക്കൊദേമൊസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ