കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി മേനാമറ്റം റോഡില്‍ പണികഴിപ്പിച്ച മിസ്പ മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 30 വെള്ളിയാഴ്ച നിര്‍വഹിയ്ക്കും.
വൈകുന്നേരം ആറരയ്ക്കു് സന്ധ്യാനമസ്കാരത്തോടെ ആരംഭിയ്ക്കുന്ന ചടങ്ങില്‍ സഭയിലെ വൈദീകരും സഭാമാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മേഖലയിലെ വിശ്വാസികളും പങ്കെടുക്കുമെന്നു് ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍ അറിയിച്ചു. മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം അദ്ധ്യക്ഷത വഹിയ്ക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ