കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്‌റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മാര്‍ത്തോമ്മന്‍ പൈതൃകകേന്ദ്രം മിസ്‌പായില്‍ എല്ലാമാസവും രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴര മുതല്‍ 12മണിവരെ ധ്യാനയോഗവും മൂന്നാം ഞായറാഴ്‌ച വൈകുന്നേരം നാലുമണിമുതല്‍ ആറുമണിവരെ പ്രാര്‍ത്ഥനായോഗവും (വചനശുശ്രൂഷയും) നടത്തുവാന്‍ മിസ്‌പാ കാര്യവിചാര സമിതി യോഗം തീരുമാനിച്ചു. 1948 മുതല്‍ കരോട്ടുവീട്ടില്‍ ഫാ കെ ഒ തോമസ് കൂത്താട്ടുകുളത്തു് നടത്തിവന്ന ബൈബിള്‍ ക്ലാസ് പുനരാരംഭിയ്‌ക്കാനും തീരുമാനമായി.
ഈ ശനിയാഴ്‌ച നടത്തുന്ന ധ്യാനയോഗത്തിനു് ഫാ കുര്യാച്ചന്‍ തൃശൂര്‍, ഫാ പൗലോസ് പടവെട്ടില്‍ എന്നിവര്‍ നേതൃത്വം നല്‌കും.
കണ്ടനാടു് ഈസ്‌റ്റ് ഭദ്രാസന സെക്രട്ടറിയും മിസ്‌പായുടെ വൈസ് പ്രസിഡന്റുമായ ഫാ അബ്രാഹം കാരാമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. മിസ്‌പാ കണ്‍വീനര്‍ ഫാ മാത്യൂസ് ചെമ്മനാപ്പാടം സ്വാഗതവും സി കെ ഏലിയാസ് നന്ദിയും പറഞ്ഞു. ഫാ പൗലോസ് സ്‌കറിയ, ജോസഫ് ജോര്‍ജ് കളത്തില്‍, ജെയിംസ് അനിപ്രയില്‍, ജാന്‍സി അനിയന്‍കുഞ്ഞു്, വറുഗീസ് വണ്ടമ്പ്ര പുത്തന്‍പുരയില്‍,വെള്ളാരംകുന്നേല്‍ ഗീവറുഗീസ്, എബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ