കൂത്താട്ടുകുളം: സഭയുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ സ്‌ത്രീപുരുഷന്മാരായ എല്ലാ സഭാംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാടു് ഈസ്റ്റ് ഭദ്രാസനാധിപനുമായ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. മാനവ ശാക്തീകരണ വകുപ്പിന്റെയും സ്‌ത്രീ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പെണ്‍മയുടെ നന്മ എന്ന പഠന-ബോധന-കര്‍മപദ്ധതിയുടെയും ഭദ്രാസനതല ഉദ്‌ഘാടനം കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌തുശരീരമായ സഭയുടെ അംഗങ്ങളാണു് അതിലെ അംഗങ്ങള്‍. അവയവങ്ങള്‍ യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതുപോലെ സഭയിലെ സമസ്‌ത അംഗങ്ങളും കൂട്ടായി പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നു, അദ്ദേഹം വിശദീകരിച്ചു.
കണ്ടനാടു് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന മാനവ ശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ ഷിബു കുര്യന്‍ സ്വാഗതം ആശംസിച്ചു. മലങ്കര സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി എ ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ജിജി ജോണ്‍സണ്‍ മാനവ ശാക്തീകരണ വകുപ്പിന്റെ ഭദ്രാസനതലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഡോ.സെല്‍വി സേവ്യര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
*************************
ഫോട്ടോ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെയും പെണ്‍മയുടെ നന്മ എന്ന കര്‍മപദ്ധതിയുടെയും കണ്ടനാടു് ഈസ്റ്റ ഭദ്രാസനതല ഉദ്‌ഘാടനം കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രത്തില്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു. ഫാ ഏലിയാസ് മണ്ണാത്തിക്കുളം ഫാ ജോര്‍ജ് വേമ്പനാട്ട്, ഡോ. സെല്‍വി സേവ്യര്‍, ജിജി ജോണ്‍സണ്‍, ഫാ. പി എ ഫിലിപ്, മദര്‍ സുപ്പീരിയര്‍ ദീന (കിഴക്കമ്പലം ദയറ), ഫാ. അബ്രാഹം കാരാമ്മേല്‍, ഫാ ഷിബു കുര്യന്‍ എന്നിവര്‍ സമീപം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ