മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വി. കാലുകഴുകൽ ശുശ്രൂഷ നടത്തുന്നു -ഫോട്ടോ: മിസ്പാ സെന്റർ |
ഈ വർഷം ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരു ദിവസം വന്നതിനാൽ, മൂവാറ്റുപുഴ സെന്റ് തോമസ് ഭദ്രാസനപ്പള്ളിയിൽ 2015 മാർച്ച് 24 പെസഹാ വ്യാഴാഴ്ച പകൽ 3.30നു് ആരംഭിച്ച വി. കാൽകഴുകൽ ശുശ്രൂഷയ്ക്കു് ശേഷം വചനിപ്പുപെരുന്നാളിന്റെ ചടങ്ങുകൾ നടന്നു. സന്ധ്യാ നമസ്കാരവും തുടർന്നു് വചനിപ്പു പെരുന്നാളിന്റെ ഭാഗമായ വി. കുർബ്ബാന അർപ്പണവും നടത്തി. വെള്ളിയാഴ്ച രാവിലെ 8 മണിയ്ക്കു് നമസ്ക്കാരവും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും നടന്നു.
ഇടവകപ്പള്ളികളിൽ വചനിപ്പു് പെരുന്നാളിന്റെ ഭാഗമായ വി. കുർബ്ബാന അർപ്പണം വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷയ്ക്കുമുമ്പായി നടന്നു.
അത്താഴത്തിനിടയിൽ യേശു എഴുന്നേറ്റ് ,മേലങ്കി മാറ്റി ,ഒരു തുവാലയെടുത്ത് അരയിൽ കെട്ടി ,അനന്തരം ,ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യമാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുവാല കൊണ്ടു തുടയ്ക്കുവാനും തുടങ്ങി. അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു : കർത്താവേ ,നീ എന്റെ കാൽ കഴുകുകയോ? യേശു പറഞ്ഞു : ഞാൻ ചെയ്യുന്നതെന്തന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും. പത്രോസ് പറഞ്ഞു : നീ ഒരിക്കലും എന്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടു കൂടെ പങ്കില്ല. ശിമയോൻ പത്രോസ് പറഞ്ഞു : കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സും കൂടി കഴുകണമെ ! യേശു പ്രതിവചിച്ചു : കുളി കഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ് ; എന്നാൽ എല്ലാവരുമല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ