20120916

കാതോലിക്കേറ്റ് സഭാ സ്വാതന്ത്ര്യത്തിന്റെ പ്രതീകം: ഡോ. മാര്‍ സേവേറിയോസ്

പാമ്പാക്കുട: മലങ്കര ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീര്‍ഷകത്വത്തിന്റെയും പ്രതീകമാണ് 1912ല്‍ പുനഃസ്ഥാപിതമായ പൗരസ്ത്യ കാതോലിക്കാസനമെന്ന് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രപ്പോലീത്ത പറഞ്ഞു. പൗരസ്ത്യ കാതോലിക്കാസനം പുനഃസ്ഥാപിച്ചു് മലങ്കരയിലേയ്ക്കു് മാറ്റിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കാത്ത് സൂക്ഷിക്കണമെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മലങ്കരയില്‍ നിന്നുള്ള പ്രഥമ കാതോലിക്ക ബസേലിയോസ് പൌലോസ് പ്രഥമന്‍ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാക്കുട സെന്റ് തോമസ് ചെറിയ പള്ളിയില്‍ ശതാബ്ദിയാഘോഷ സമാപനയോഗം സെപ്തം ൧൫ നു് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് അധ്യക്ഷനായി. പി. യു. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ അനുസ്മരണ പ്രഭാഷണം നടത്തി. സഭാ മാനേജിങ് സമിതിയംഗങ്ങളായ ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, റോയി വര്‍ഗീസ്, പ്രിന്‍സ് ഏലിയാസ്, ഭദ്രാസന കൌണ്‍സിലംഗം ജോണി ഐസക്ക്, കൌണ്‍സിലംഗം ജോസി ഐസക് എന്നിവര്‍ പ്രസംഗിച്ചു. കൌണ്‍സിലംഗം ഫാ. ജോസ്തോമസ് സ്വാഗതവും വികാരി ഫാ. എബ്രഹാം പാലപ്പിള്ളി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ