കോട്ടയം,ചിങ്ങം ൨൧: മലങ്കര സഭയിലേയ്ക്കു് പൗരസ്ത്യ കാതോലിക്കാസനം മാറ്റിസ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സഭാ സമാധാനത്തിനും പുരോഗതിക്കും വേണ്ടി എല്ലാ മെത്രാസന കേന്ദ്രങ്ങളിലും 100 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥന നടത്തണമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ നിര്‍ദ്ദേശിച്ചു. സെപ്തം.11 ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കുകയും 15 ശനിയാഴ്ച രാവിലെ കുര്‍ബാനയോടെ സമാപിക്കുകയും ചെയ്യത്തക്കവിധം പ്രാര്‍ത്ഥനായോഗങ്ങള്‍ ക്രമീകരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ